പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ചേലക്കര മണ്ഡലത്തില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനെയും കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഷാഫി പറമ്പിലിന് പകരം രാഹുല്‍ എന്ന നിലയിലാണ് കോണ്‍ഗ്ര് പരഗണിക്കുന്നത്.ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കള്‍ പിന്തുണച്ചുവെന്നാണ് വിവരം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകള്‍ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ തയാറെടുക്കുന്നത്. 35,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണന്‍ വിജയിച്ചത്.
Post a Comment
0 Comments