കാസര്‍കോട്: ദേശീയപാത ആരിക്കാടിയില്‍ മീന്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിനു ഗുരുതര പരിക്കേറ്റു. കുമ്പള കൊടിയമ്മ പേപ്പിനടുക്ക സ്വദേശി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ റഹ്മാന്‍ അസ്‌ക്കര്‍ (22) ആണ് മരിച്ചത്. സുഹൃത്ത് അനസിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു അപകടം. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മീന്‍ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌കറിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ആരിക്കാടിയില്‍ മീന്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം
23:45:00
0
കാസര്‍കോട്: ദേശീയപാത ആരിക്കാടിയില്‍ മീന്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിനു ഗുരുതര പരിക്കേറ്റു. കുമ്പള കൊടിയമ്മ പേപ്പിനടുക്ക സ്വദേശി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ റഹ്മാന്‍ അസ്‌ക്കര്‍ (22) ആണ് മരിച്ചത്. സുഹൃത്ത് അനസിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു അപകടം. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മീന്‍ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌കറിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
Tags
Post a Comment
0 Comments