മാറ്റിവെച്ച നീറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കും. പിജി പരീക്ഷയാണ് നടക്കുക. പുതിയ തീയതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ട് ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. അതേസമയം പരീക്ഷ നടത്താനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
പരീക്ഷ നടത്താനുള്ള നടപടികൾ വിലയിരുത്തിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേർന്നു. പരീക്ഷ പേപ്പർ ചോരാതെ ഇരിക്കാനുള്ള നടപടികളും ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. ജൂൺ 23 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച വിവരം ജൂൺ 22ന് രാത്രി ഏറെ വൈകിയാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്.
Post a Comment
0 Comments