കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് തീരദേശ പാതയിലെ ചളിയങ്കോട് ഓവര്‍ ബ്രിഡ്ജില്‍ ബുള്ളറ്റ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. ചളിയങ്കോട് ഉമേഷ് ക്ലബിന് സമീപത്തെ റോഡില്‍ ബുള്ളറ്റ് മറിഞ്ഞ നിലയിലും യുവാവ് പരിക്കേറ്റ് വീണു കിടക്കുന്ന നിലയിലും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ മേല്‍പ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ചളിയങ്കോട് ഓവര്‍ ബ്രിഡ്ജിന് സമീപം ബൈക്ക് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
11:43:00
0
കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് തീരദേശ പാതയിലെ ചളിയങ്കോട് ഓവര്‍ ബ്രിഡ്ജില്‍ ബുള്ളറ്റ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. ചളിയങ്കോട് ഉമേഷ് ക്ലബിന് സമീപത്തെ റോഡില്‍ ബുള്ളറ്റ് മറിഞ്ഞ നിലയിലും യുവാവ് പരിക്കേറ്റ് വീണു കിടക്കുന്ന നിലയിലും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ മേല്‍പ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Tags
Post a Comment
0 Comments