കാഞ്ഞങ്ങാട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കീഴൂര്‍ കടപ്പുറത്ത് കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. രാവണീശ്വരം മുക്കൂട്ട് സ്വദേശി അജേഷ് പാലക്കാല്‍ (35)നെ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സിമന്റ് വ്യാപാരിയായ അജേഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ചന്ദ്രഗിരി പുഴയുടെ പരിസരത്ത്
സ്‌കൂട്ടറും പേഴ്‌സണ്‍ ഫോണും വച്ച ശേഷം പുഴയില്‍ ചാടിയത്. പുഴയില്‍ നല്ല ഒഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രയാസപ്പെട്ടിരുന്നു. പൊലീസിനും ഫയര്‍ഫോഴ്‌സിനും തിരച്ചല്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുക്കൂടും കളരിക്കലിലും പാലക്കല്‍ ട്രെഡേഴ്സ് സ്ഥാപാനം നടത്തിവരികയായിരുന്നു. മുക്കൂട് പാലക്കാലിലെ അച്യുതന്‍- സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സജ്‌ന. രണ്ടു മക്കളുണ്ട്. സഹോദരന്‍: അഭിലാഷ്.
Post a Comment
0 Comments