കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടനീര്‍ ബൈരമൂലയിലെ ബി. പുഷ്പകുമാര്‍ (43) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ചളിയങ്കോട് കോട്ടരുവം കൊട്ടിയാട്ടാണ് മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടിയതായി ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് പൊലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിച്ചത്. പാലത്തിനു മുകളില്‍ ചെരുപ്പ് അഴിച്ചുവച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസും അഗ്‌നിശമന സേനയുടെ സ്‌കൂബാ അംഗങ്ങളും പ്രദേശവാസികളുടെ സഹായത്തോടെ രണ്ടു ദിവസമായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച സന്ധ്യയോടെ മൃതദേഹം കണ്ടെത്തിയത്.
Post a Comment
0 Comments