കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മാസത്തില്‍ നടത്താന്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.എച്ച് സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കാസര്‍കോട് വിന്‍ടെച്ച് ആശുപത്രിയുമായി സഹകരിച്ചാണ് സെന്റര്‍ ആരംഭിക്കുന്നത്. പാവപ്പെട്ട വൃക്കരോഗികള്‍ക്ക് തികച്ചും സൗജന്യമായായി നല്‍കുന്ന രീതിയിലാണ് ഇതു പ്രവര്‍ത്തിക്കുക. പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസകരമാകുന്ന രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി.
പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി സൗജന്യ നിരക്കില്‍ മരുന്നു ലഭ്യമാകുന്ന ഫാര്‍മസികള്‍ തുടങ്ങാന്‍ തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ട്രഷറര്‍ എന്‍.എ അബൂബക്കര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് എടനീര്‍, അന്‍വര്‍ ചേരങ്കൈ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.എം കടവത്ത്, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.എം ഇഖ്ബാല്‍, എ.കെ ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, ലുഖ്മാന്‍ തളങ്കര, റസാഖ് അയ്യൂര്‍, ഷാഫി മാര്‍പ്പനടുക്ക, സഹീര്‍ ആസിഫ്, ഷരീഫ് കൊടവഞ്ചി, എ.പി ഉമ്മര്‍, മുത്തലിബ് പാറക്കെട്ട്, സാഹിന സലീം, അഷ്റഫ് തൃക്കരിപ്പൂര്‍, ഹാരിസ് എരിയാല്‍, നവാസ് പള്ളിക്കാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments