ജയ്പൂര്‍: മകള്‍ പ്രണയവിവാഹം കഴിച്ചതിന്‍റെ പേരില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിന്‍റെ മൂക്കറത്തു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവാവിന്‍റെ സഹോദരന്‍റെ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
ഈവര്‍ഷം മാര്‍ച്ചിലായിരുന്നു ചേളാരം എന്ന യുവാവ് തൻ്റെ ഗ്രാമത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചത്. എന്നാൽ, മാർച്ച് 30ന് പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ കോടതിയിൽ വച്ച് വിവാഹം കഴിച്ചതായി സമ്മതിച്ചു. ഇരുവരും പ്രായപൂർത്തിയായതിനാൽ പിന്നീട് അവരെ വിട്ടയച്ചു.പിന്നീട് ചേളാരം പാലിയിൽ ഭാര്യയോടൊപ്പം വാടകവീട്ടില്‍ താമസം തുടങ്ങി. സഹോദരൻ സുജാറാം സമീപത്തെ വീട്ടിലാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച യുവതിയുടെ കുടുംബം ചേളാറാമിനെ കാണുകയും മകള്‍ക്കൊപ്പം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, പാലി-ജോധ്പൂർ ഹൈവേയിൽ വെച്ച് യുവതിയുടെ മാതാപിതാക്കൾ ചേലാറാമിനെ ആക്രമിക്കുകയും ഝാൻവാറിലെത്തുന്നതുവരെ ആക്രമണം തുടരുകയും ചെയ്തു.കയ്യും കാലും തല്ലിയൊടിക്കുകയും മൂക്ക് മുറിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ട്രാൻസ്പോർട്ട് നഗർ എസ്എച്ച്ഒ അനിത റാണി പറഞ്ഞു.
Post a Comment
0 Comments