ലഖ്‌നൗ: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ബൂത്തുകളില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കണമെന്ന് ബി.ജെ.പി നേതാവ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന സന്ദേശം പുറത്ത്. സംഭവം വിവാദമായതോടെ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍ പ്രദേശിലെ സംഭാല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് സംഭവം. ബി.ജെ.പി സെക്രട്ടറി ഭുവനേഷ് വര്‍ഷ്‌നേയയുടെ സന്ദേശമാണ് വിവാദമായത്.
മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശമാണ് സംഭാല്‍. ബൂത്തിന് പുറത്ത് ധാരാളം സ്ത്രീകളെ കണ്ടാല്‍ പ്രശ്‌നമുണ്ടാക്കണമെന്നും അപ്പോള്‍ അവര്‍ വോട്ട് ചെയ്യാതെ മടങ്ങുമെന്നുമാണ് നേതാവിന്റെ സന്ദേശം.
അതേസമയം, ഈ വിഡിയോ പഴയതാണെന്നും ഇപ്പോൾ വൈറലാവുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഭുവനേഷ് വർഷ്നേയയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷയം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മെയ് ഏഴിനാണ് ഇവിടെ തെരഞ്ഞെടുപ്പ്.
Post a Comment
0 Comments