കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കടുത്ത നിലപാടുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെഎസ്‌യു പ്രസിഡന്റ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ സുധാകരന്റെ പരാതി. ഇതുകൂടാതെ കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ലിലും കെ സുധാകരന്‍ കെഎസ്‌യു നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്.
കൂട്ടത്തല്ല് സംഭവത്തില്‍ കെപിസിസി അന്വേഷണ സമിതിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അലോഷ്യസ് സേവ്യറില്‍ നിന്ന് തന്നെ അപമാനിക്കുന്ന നിലപാടുണ്ടായതായി അറിയിച്ച് കേന്ദ്ര നേതൃത്വത്തെയും സുധാകരന്‍ സമീപിച്ചിട്ടുണ്ട്. നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാമ്പില്‍ തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്നും സുധാകരന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Post a Comment
0 Comments