കാസര്‍കോട്: ഹയര്‍സെക്കന്ററി പരീക്ഷയില്‍ ജില്ലയ്ക്ക് 73.27 ശതമാനം വിജയം. പരീക്ഷയെഴുതിയ 15523 വിദ്യാര്‍ഥികളില്‍ 11374 വിദ്യാര്‍ഥികള്‍ പാസായി. 1192 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി.
ജില്ലയില്‍ 105 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. ജില്ലയിലെ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 1992 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും 1912 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുകയും ചെയ്തു. ഇതില്‍ 737 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 38 ശതമാനം വിദ്യാര്‍ഥികളാണ്് ഉപരിപഠനത്തിന് യോഗ്യത നേടിയത്. നാലു വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.
വി.എച്ച്.എസ്.ഇ വിജയ ശതമാനം ജില്ലയില്‍ 61.31 ശതമാനം സംസ്ഥാനത്ത് ഏറ്റവും കുറവ് വിജയശതമാനം കാസര്‍കോട് ജില്ലയിലാണ്. 1225 വിദ്യാര്‍ഥികളാണ് ജില്ലയില്‍ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതിയത്. നൂറു ശതമാനം മാര്‍ക്ക് നേടി കുട്ടമത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ വഫ അഷറഫ്. സയന്‍സ് വിഭാഗം വിദ്യാര്‍ഥിയാണ് വഫ.
കാസര്‍കോട് മാര്‍ത്തോമ എച്ച്.എസ്.എസ് ഫോര്‍ ഡഫില്‍ പരീക്ഷ എഴുതിയ 12 വിദ്യാര്‍ഥികളില്‍ 12 പേരും തുടര്‍പഠനത്തിന് യോഗ്യത നേടി നൂറു ശതമാനം വിജയം ഉറപ്പക്കി. ജി.എം.ആര്‍.എച്ച്.എസ്.എസ് ഉദുമയില്‍ പരീക്ഷ എഴുതിയ 99 പേരില്‍96 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 96.97 ശതമാനം വിജയം. ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സൗത്ത് തൃക്കരിപ്പൂര്‍, ഇളമ്പച്ചിയില്‍ പരീക്ഷ എഴുതിയ 129 കുട്ടികളില്‍ 118 പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. 91.47 വിജയ ശതമാനം. ജി.എഫ്.എച്ച്.എസ്.എസ് ചെറുവത്തൂരില്‍ പരീക്ഷ എഴുതിയ 128 വിദ്യാര്‍ത്ഥികളില്‍ 117 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 91.41 ശതമാനം വിജയം. ജി.എച്ച്.എസ്.എസ് ബല്ലയില്‍ പരീക്ഷ എഴുതിയ 194 പേരില്‍ 177 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 91.24തമാനം വിജയം. കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 173 കുട്ടികളില്‍ 156 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 90.17 ശതമാനം വിജയം. കോട്ടമല വരക്കാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 120 കുട്ടികളില്‍ 108 പേരും തുടര്‍ പഠനത്തിന് യോഗ്യത നേടി. 90 ശതമാനം.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 79.43 ശതമാനം വിജയം. ഇവിടെ പരീക്ഷ എഴുതിയ 423 കുട്ടികളില്‍ 336 പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി.
Post a Comment
0 Comments