Type Here to Get Search Results !

Bottom Ad

യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു


പട്ടാമ്പി; യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം തീ കത്തിച്ച് കൊലപ്പെടുത്തി. കൊടുമുണ്ട തീരദേശ റോഡിലാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മരിച്ചത്. പ്രതിയെന്ന് കരുതുന്ന ആലൂർ മൂലടിയിൽ സന്തോഷ് കുമാർ (43) ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് ശ്രമത്തിനിടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചെങ്കിലും മരിക്കുക ആയിരുന്നു.

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് പ്രവിയ. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചതാണെന്നാണ് സൂചന. മരിച്ച പ്രവിയ സന്തോഷ് കുമാറിൻ്റെ കടയിലെ മുൻ ജീവനക്കാരിയായിരുന്നു. സംഭവ സ്ഥലത്ത് പ്രവിയയുടെ സ്കൂട്ടർ മറിഞ്ഞു കിടപ്പുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad