Type Here to Get Search Results !

Bottom Ad

രാജ്യത്ത് വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ വിധിയെഴുതണം: യു.ഡി.വൈ.എഫ്


കാസര്‍കോട്: രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തുകയും ജനങ്ങളെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്ന ബിജെപി സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിധിയെഴുതണമെന്ന് കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.വൈ.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. സാമ്പത്തിക അരാജകത്വവും വിലക്കയറ്റവും സൃഷ്ടിച്ച് ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. യു.ഡി.എഫ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരി സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എ നജീബ്, നൂറുദ്ദീന്‍ ബെളിഞ്ചം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശ്രീനാഥ് ബദിയ ടുക്ക,കെ ഖാലിദ്, ഖലീല്‍ സിലോണ്‍, അഹമ്മദ് ചേരൂര്‍, ജലീല്‍ തുരുത്തി, കീര്‍ത്തന്‍ മധൂര്‍, റഹ്മാന്‍ തൊട്ടാന്‍ പ്രസംഗിച്ചു. യുഡിവൈഎഫ് കാസര്‍കോട് നിയോജക മണ്ഡലം ചെയര്‍മാനായി സി.എം.എ സിദ്ദീഖിനേയും ജനറല്‍ കണ്‍വീനറായി ആബിദ് എടച്ചേരിയെയും തിരഞ്ഞെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad