Type Here to Get Search Results !

Bottom Ad

മേയറുമായി തർക്കം; കെ.എസ്.ആർ.ടി.സി ഡ്രൈവറെ പിരിച്ചുവിടില്ല


തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായുള്ള വാക്കുതർക്കത്തിൽ ആരോപണവിധേയനായ കെ.എസ്.ആർ.ടി.സി ഡ്രൈവർ എൽ.എച്ച് യദുവിനെ ജോലിയിൽനിന്ന് പിരിച്ചുവിടില്ല. കുറച്ചു ദിവസത്തേക്ക് ജോലിയിൽനിന്ന് മാറ്റിനിർത്തും. അന്വേഷണ റിപ്പോർട്ട് കെ.എസ്.ആർ.ടി.സി സി.എം.ഡി ഗതാഗതമന്ത്രിക്ക് കൈമാറി.

ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് തർക്കത്തിന് കാരണമെന്നാണ് മേയർ പറയുന്നത്. വാഹനത്തിന് സൈഡ് തരാത്തത് മാത്രമല്ല പ്രശ്‌നം. ഡ്രൈവർ മാന്യതയില്ലാതെയാണ് സംസാരിച്ചതെന്നും മേയർ ആരോപിച്ചിരുന്നു. അമിതവേഗതയിൽ പ്രൈവറ്റ് ബസ് ഓടിച്ചതിന് 2022ൽ യദുവിനെതിരെ കേസെടുത്തതിന്റെ രേഖകളും മേയർ മാധ്യമപ്രവർത്തകർക്ക് മുന്നിൽ കാണിച്ചിരുന്നു.

എന്നാൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്ന മേയറുടെ വാദം സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊളിഞ്ഞിരുന്നു. വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാർ നിർത്തിയിട്ടത് സീബ്രാ ലൈനിലാണ്. സിഗ്നലിൽ ബസ് നിർത്തിയപ്പോഴാണ് സംസാരിച്ചത് എന്ന മേയറുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad