എടപ്പാൾ: മലപ്പുറം എടപ്പാളിൽ പട്ടാപ്പകൽ ഗർഭിണിയെ കസേരയിൽ കെട്ടിയിട്ട് മോഷണം. വട്ടംകുളം ചിറ്റഴിക്കുന്നവട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്. അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയെ കസേരയിൽ കെട്ടിയിട്ട് ശരീരത്തിൽ ധരിച്ച സ്വർണാഭരണങ്ങളും ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കവരുകയായിരുന്നു. രാവിലെ എട്ടരയോടെയാണ് സംഭവം.
സംഭവസമയത്ത് അശോകൻ വീട്ടിലുണ്ടായിരുന്നില്ല. വിശാഖ് വീട്ടിലെ മുകളിലെ മുറിയിൽ കിടന്നുറങ്ങുകയും വിശാഖിന്റെ അമ്മ കുളിക്കുകയുമായിരുന്ന സമയത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയത്. 15 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഗ്ലൗസും മാസ്‌കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. കുളികഴിഞ്ഞെത്തിയ വിശാഖിന്റെ അമ്മയാണ് രേഷ്മയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments