Type Here to Get Search Results !

Bottom Ad

മണ്ണന്തല സ്‌ഫോടനം; ബോംബ് നിര്‍മിച്ചത് പൊലീസിനെ ആക്രമിക്കാനെന്ന് സൂചന


തിരുവനന്തപുരം: പൊലീസിനെ ആക്രമിക്കാന്‍ ബോംബ് നിര്‍മിക്കുന്നതിനിടയിലാണ് മണ്ണന്തലയില്‍ സ്‌ഫോടനമുണ്ടായതെന്ന് സൂചന. ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ പതിനേഴുകാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൊരാള്‍ക്ക് കാലിനും ഇടുപ്പിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍.

മണ്ണന്തലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വച്ചായിരുന്നു ബോംബ് നിര്‍മ്മാണം. കടയില്‍നിന്ന് സ്‌ഫോടക വസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 17കാരനായ യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു. 22കാരനായ അഖിലേഷിനും പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad