കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടാറ്റ സൂപ്പര്‍ എയ്‌സ് വാന്‍ നിയന്ത്രണം വിട്ട് വീടിന്റെ ചുറ്റുമതിലിലും ഗേറ്റിലും ഇടിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചിരുന്നെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചാക്കുകെട്ടുകളിലാക്കി മണല്‍ കടത്തുന്നതിനിടെയാണ് വാഹനം അപകടത്തില്‍പെട്ടത്. മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയോരത്തെ പി.ബി കുഞ്ഞിമാഹിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് വാഹനമിടിച്ച് തകര്‍ന്നത്. ഇതു സംബന്ധിച്ച് കുഞ്ഞിമാഹിന്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. അതിനിടെ പൊലീസ് പരിശോധനക്കിടെ അമിത വേഗത്തില്‍ ഓടിച്ച് പോവുന്നതിനിടെയാവാം മണല്‍ വാഹനം അപകടത്തില്‍പെട്ടതെന്ന് സംശയിക്കുന്നു.
മണല്‍ കടത്ത് വാഹനം വീട്ടുമതിലിലേക്ക് പാഞ്ഞുകയറി; ഒഴിവായത് വന്‍ദുരന്തം
16:04:00
0
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടാറ്റ സൂപ്പര്‍ എയ്‌സ് വാന്‍ നിയന്ത്രണം വിട്ട് വീടിന്റെ ചുറ്റുമതിലിലും ഗേറ്റിലും ഇടിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചിരുന്നെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചാക്കുകെട്ടുകളിലാക്കി മണല്‍ കടത്തുന്നതിനിടെയാണ് വാഹനം അപകടത്തില്‍പെട്ടത്. മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയോരത്തെ പി.ബി കുഞ്ഞിമാഹിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് വാഹനമിടിച്ച് തകര്‍ന്നത്. ഇതു സംബന്ധിച്ച് കുഞ്ഞിമാഹിന്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. അതിനിടെ പൊലീസ് പരിശോധനക്കിടെ അമിത വേഗത്തില്‍ ഓടിച്ച് പോവുന്നതിനിടെയാവാം മണല്‍ വാഹനം അപകടത്തില്‍പെട്ടതെന്ന് സംശയിക്കുന്നു.
Tags
Post a Comment
0 Comments