Type Here to Get Search Results !

Bottom Ad

മട്ടന്നൂരില്‍ വീണ്ടും ബോംബ്; ഉഗ്രശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി


കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ്. മട്ടന്നൂർ കോളാരിയിൽ നിന്ന് ഉഗ്രശേഷിയുള്ള ഒൻപത് സ്റ്റീൽ ബോംബുകളാണ് കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകൾ കണ്ടെത്തിയത്. വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പൊലീസിലും അറിയിക്കുകയായിരുന്നു.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. ആർഎസ്എസ് കേന്ദ്രത്തിലാണ് ബോംബ് പിടികൂടിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. പെയിന്‍റ് ബക്കറ്റുകള്‍ക്കുള്ളിലായിരുന്നു ബോംബുകളുണ്ടായിരുന്നത്.





Tags

Post a Comment

0 Comments

Top Post Ad

Below Post Ad