സൗദിയില്‍ വധശിക്ഷ കാത്തുകിടന്ന അബ്ദുല്‍ റഹീമിനായി മോചനത്തുകയായ 34 കോടി കഴിഞ്ഞ ദിവസം സമാഹരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കേരളം ഈയടുത്ത് കണ്ട ഏറ്റവും വലിയ രക്ഷാധന സമാഹരണ യജ്ഞമായിരുന്നു ഇത്. ഇപ്പോഴിതാ റഹീമിനെ മോചിപ്പിക്കാനായി 34 കോടി സമാഹരിച്ചത് സിനിമയാകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡല്‍ഹി മലയാളിയായ ഷാജി മാത്യുവാണ് കഥയെ ആസ്പദമാക്കി സിനിമ നിര്‍മിക്കുന്നത്. 34 കോടി പുണ്യമാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് ഷാജി മാത്യു പറഞ്ഞു.
ഒരാള്‍ പൊക്കം, ഒഴിവുദിവസത്തെ കളി, നിള, ചോല എന്നീ സിനിമകളുടെ പ്രൊഡ്യൂസര്‍ കൂടിയാണ് ഷാജി മാത്യു. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് നിശ്ചിത തുകയായ 34 കോടി കഴിഞ്ഞ ദിവസമാണ് സമാഹരിച്ചത്. ദയാധനം നല്‍കാന്‍ മൂന്നു ദിവസം ബാക്കിനില്‍ക്കെയാണ് ലക്ഷ്യത്തോടടുത്തത്. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് നിശ്ചിത തുകയായ 34 കോടി കഴിഞ്ഞ ദിവസമാണ് സമാഹരിച്ചത്. ദയാധനം നല്‍കാന്‍ മൂന്നു ദിവസം ബാക്കിനില്‍ക്കെയാണ് ലക്ഷ്യത്തോടടുത്തത്.
Post a Comment
0 Comments