Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം: ക്രമസമാധാനനില വിലയിരുത്താന്‍ കാസര്‍കോട്ട് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം


കാസര്‍കോട്: റിയാസ് മൗലവി വധത്തില്‍ കോടതിവിധിക്കു പിന്നാലെ കാസര്‍കോട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണു യോഗം നടക്കുന്നത്. ജില്ലയിലെ ക്രമസമാധാനനില വിലയിരുത്താനാണ് യോഗം. ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, ഡിവൈ.എസ്.പിമാര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും കോടതി വെറുതെവിട്ടത്. അന്വേഷണത്തിന്റെ തുടക്കം മുതലുണ്ടായ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്നാണ് പൊതുവെ വിമര്‍ശനമുയരുന്നുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളുടെ മുസ്ലിം വിരോധംമൂലം റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാല്‍, ഇത് തെളിയിക്കാനാവശ്യമായ വസ്തുതകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് വിധിന്യായത്തില്‍ പറയുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad