കാസര്‍കോട്: നാലുമാസം മുമ്പുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെങ്കള തൈവളപ്പിലെ സി.വി. ഷഫീഖ് (22) ആണ് മരിച്ചത്. എറണാകുളത്ത് വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നുണ്ടായ വാഹനാപകടത്തിലാണ് ഷഫീഖിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ചലനശേഷിയും ബോധവും നഷ്ടപ്പെട്ട് ഒരു മാസത്തോളം എറണാകുളത്തെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പിന്നീട് കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.അതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഷെഫീക്കിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായികൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സി.വി. അബൂബക്കറിന്റെയും ഖദീജയുടെയും മകനാണ്. അബ്ദുല്‍ സലാം, അബ്ദുല്‍ കലാം, നിസാമുദ്ദീന്‍, പരേതനായ മുഹമ്മദ് നിയാസ് എന്നിവര്‍ സഹോദരങ്ങളാണ്.
ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
16:07:00
0

Tags
Post a Comment
0 Comments