കോഴിക്കോട്: 34 കോടി രൂപ കണ്ടെത്തിയതോടെ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. പണം സമാഹരിച്ച കാര്യം സൗദി കുടുംബത്തെ അബ്ദുല്‍ റഹീം നിയമസഹായ സമിതി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെയും സൗദി എംബസിയുടെയും സംയുക്ത ഇടപെടലിലൂടെയാണ് 34 കോടി രൂപ സൗദി സ്‌പോണ്‍സറുടെ കുടുംബത്തിന് കൈമാറുക.
സൗദി കോടതിയുടെ മേല്‍നോട്ടവും ഉണ്ടാകും. ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്ചയാകും നടപടിക്രമങ്ങളിലേക്ക് കടക്കുക. അതിനു മുന്നോടിയായി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഹായ സമിതി ഇന്ന് ഫറോക്കില്‍ യോഗം ചേരും. അതിനിടെ, ധനസമാഹരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച ബോബി ചെമ്മണ്ണൂര്‍ റഹീമിന്റെ വീട്ടിലെത്തി മാതാവിനെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു.
Post a Comment
0 Comments