Type Here to Get Search Results !

Bottom Ad

'എച്ചി'ല്‍ പരിഷ്‌കരണമില്ല; ഇളവിന് നിര്‍ദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍


തിരുവനന്തപുരം: ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് നിര്‍ദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. ടെസ്റ്റിന്റെ ആദ്യ ഭാഗമായ 'എച്ച്' എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാം. കയറ്റത്തു നിര്‍ത്തി പുറകോട്ടെടുക്കുന്നതും, പാര്‍ക്കിങും, റോഡ് ടെസ്റ്റിനിടയില്‍ ചെയ്യിക്കണമെന്നും നിര്‍ദേശം. പരിഷ്‌കരണം നടപ്പാക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായില്ലെന്ന് മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ തന്നെ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയായിരുന്നു തീരുമാനം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad