Type Here to Get Search Results !

Bottom Ad

പൊതുതിരഞ്ഞെടുപ്പ്: കാസര്‍കോട്ട് 27ന് വൈകിട്ട് ആറു വരെ നിരോധനാജ്ഞ


കാസര്‍കോട്: ജില്ലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കി പൊതുതിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ 1973ലെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. പൊതുയോഗങ്ങള്‍ക്കും അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടുന്നതിനും ജില്ലയിലുടനീളം നിരോധനം ഏര്‍പ്പെടുത്തി. പൊതുസ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്. സ്ഥാനാര്‍ഥികളുടെ വീടുകള്‍ കയറിയുള്ള നിശബ്ദ പ്രചാരണത്തിന് തടസമില്ല. അവശ്യ സര്‍വീസുകളായ മെഡിക്കല്‍ എമര്‍ജന്‍സി, ക്രമസമാധാനപാലനം, അഗ്നി രക്ഷാ സേന, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം എന്നിവ തടസമില്ലാതെ നടത്താം. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad