ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബിട്ട് വധിക്കുമെന്ന് ഭീഷണി സന്ദേശം. കഴിഞ്ഞദിവസം രാത്രിയാണ് പൊലീസ് കൺട്രോൾ റൂമിന്റെ സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് ഭീഷണി ഫോൺ കാൾ വന്നത്. രാത്രി 10 മണിയോടെയാണ് അജ്ഞാതൻ ഫോൺ വിളിച്ചത്.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ലഖ്നൗ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണെടുത്ത ഹെഡ് കോൺസ്റ്റബിൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. യുവാവാണ് ഫോൺവിളിച്ചതെന്നാണ് പൊലീസ് പറയുന്നത്. 'മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്ന്' വിളിച്ചയാൾ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥൻ പേരും മറ്റ് വിവരങ്ങളും ചോദിച്ചപ്പോൾ ഫോൺ കട്ടാക്കുകയായിരുന്നു.
സംഭവം ഗൗരവമായാണ് കാണുന്നതെന്നും പ്രതിയെ കണ്ടെത്താന്‍ നാല് സംഘങ്ങളായായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.. ഭീഷണി സന്ദേശം മുഴക്കിയയാളുടെ മൊബൈൽ നമ്പർ പൊലീസ് നിരീക്ഷണ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും യോഗി ആദിത്യനാഥിനെതിരെ ഭീഷണിയുണ്ടായിട്ടുണ്ട്.
Post a Comment
0 Comments