കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കോടതി വിധിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ കമന്റുകളിലിട്ടുവെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്വമേധയ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ ബന്ധപ്പെട്ട് വാര്‍ത്തയ്ക്ക് താഴെ മതവിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും മതസൗഹാര്‍ദത്തിന് കോട്ടം വരുത്തുന്ന വിധത്തിലും കമന്റിട്ടുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ശനിയാഴ്ച 11.30 മണിക്കും ഞായറാഴ്ച പുലര്‍ച്ചെ 1.05 മണിക്കും ഇടയിലാണ് സംഭവം. ഓറന്‍ജ് 6046, അബൂബക്കര്‍ സിദ്ദീഖ് 7095, അബ്ദുല്‍ നൗഷാദ് 975 എന്നീ മൂന്ന് യൂട്യൂബ് ഐഡി ഉപയോക്താക്കള്‍ക്കെതിരെയാണ് ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തത്.
Post a Comment
0 Comments