ചട്ടഞ്ചാല്‍: രാജ്യത്തെ വെട്ടിമുറിക്കുന്ന സി.എ.എ നടപ്പിലാക്കുന്നത് ബി.ജെ.പിയുടെ അവസാനത്തെ അടവാണെന്നും വരുന്ന തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ വിധി എഴുതണമെന്നും ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി. സി.എ.എ നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായിയു.ഡി.എഫ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചട്ടഞ്ചാലില്‍ പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ നിയോജക മണ്ഡലം ചെയര്‍മാന്‍ സി.രാജന്‍ പെരിയ അദ്ധ്യക്ഷത വഹിച്ചു. ജനല്‍ കണ്‍വീനര്‍ കെ.ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
സി.സി.സി ജനറല്‍ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാര്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.വി. ഭക്തവത്സലന്‍, ഹമീദ് മാങ്ങാട്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി.ഡി. കബീര്‍, എന്‍. ബാലചന്ദ്രന്‍, പ്രമോദ് പെരിയ, ഖാലിദ് ബെള്ളിപ്പാടി, ഷരീഫ് കൊടവഞ്ചി, കലാഭവന്‍ രാജു, പ്രസംഗിച്ചു. കൃഷ്ണന്‍ ചട്ടഞ്ചാല്‍, ദിവാകരന്‍ കരിച്ചേരി, മന്‍സൂര്‍ കുരിക്കള്‍, ഷംസുദ്ദീന്‍ തെക്കില്‍, റൗഫ് ബാവിക്കര, ഖാദര്‍ ആലൂര്‍, ബി.കെ.ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബന്താട്, കെ.മുഹമ്മദ് കുഞ്ഞി പ്രകടനത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments