കാസര്‍കോട്: ജില്ലയിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമസ്തയുടെ പ്രവര്‍ത്തകര്‍ക്ക് ജില്ലാ എസ്.കെ.എസ്.എസ്എഫ് ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ അവാര്‍ഡ് മുഗു അബ്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍ക്ക് നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് സുബൈര്‍ ഖാസിമി പടന്നയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയും അറിയിച്ചു.
എസ്‌കെ എസ് എസ് എഫ് റമളാന്‍ പ്രഭാഷണ വേദിയില്‍ നല്‍കുന്ന ശംസുല്‍ ഉലമ അവാര്‍ഡാണ് ഈവര്‍ഷം മുഗു അബ്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍ക്ക് നല്‍കുന്നത്. 1973 മുതല്‍ സംഘടന രംഗത്ത് സജീവമായ അദ്ദേഹം ജില്ലാ എസ്‌കെഎസ്എസ്എഫിന്റെ പ്രഥമ വൈസ് പ്രസിഡന്റായിരുന്നു. നിരവധി മഹല്ലുകളിലും മദ്രസകളിലും സേവനം ചെയ്ത അദ്ദേഹം നിലവില്‍ എസ് വൈ എസ് ജില്ലാ കൗണ്‍സിലറും സങ്കായം മുഹിയദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡന്റുമാണ്.
പുത്തിഗെ പഞ്ചായത്തിലെ മുഗു എന്ന ഗ്രാമത്തിലെ പ്രശസ്ത കുടുംബ പാരമ്പര്യമുള്ള അരമന തറവാട്ടില്‍ 1954ല്‍ മുഹമ്മദ് അരമനയുടെയും ബീഫാത്തിമയുടെയും മകനായി ജനനം. തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നടക്കുന്ന എസ്‌കെഎസ്എസ്എഫ് ജില്ലാ റമസാന്‍ പ്രഭാഷണ വേദിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ദാരിമി അവാര്‍ഡ് നല്‍കി ആദരിക്കും.
Post a Comment
0 Comments