കോളിയടുക്കം: പ്രാദേശിക സര്‍ക്കാരുകളുടെ തനതു ഫണ്ടുകള്‍ സ്‌പെഷ്യല്‍ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തന്ത്രമാണെന്നും പഞ്ചായത്തിന്റെ തനതു ഫണ്ട് എവിടെ നിക്ഷേപിക്കണമെന്നുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരമാണെന്നിരിക്കെ തനതു ഫണ്ടിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റം പഞ്ചായത്തുകളെ വികസന മുരടിപ്പിലേക്കു എത്തിക്കുമെന്നും എല്‍ജിഎംഎല്‍ സംസ്ഥാന സെക്രട്ടറി സുഫൈജ അബൂബക്കര്‍ അഭിപ്രായപ്പെട്ടു.
ഈവര്‍ഷത്തെ വികസന ഫണ്ട് നാളിതുവരെ പൂര്‍ണമായും അനുവദിക്കാത്ത സര്‍ക്കാര്‍ പഞ്ചായത്തിന്റെ തനതു ഫണ്ട് തട്ടിയെടുക്കാനുള്ള ഉപാധിയായി ധനകാര്യ വകുപ്പിന്റെ ഉത്തരവിലൂടെ നേടുകയാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളെ കവര്‍ന്നെടുക്കുന്നതിന്റെ പുതിയ കുറുക്കുവഴി തേടുകയാണെന്നും സുഫൈജ അബൂബക്കര്‍ പറഞ്ഞു.
Post a Comment
0 Comments