Type Here to Get Search Results !

Bottom Ad

കിടപ്പുമുറികള്‍ ക്ലാസ് മുറികളാക്കി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു


കാസര്‍കോട്: പൊളിച്ചുനീക്കിയ സ്‌കൂള്‍ കെട്ടിടത്തിനു പകരം കെട്ടിടം നിര്‍മിക്കാത്തതിനാല്‍ സമീപത്തെ വീട്ടിലെ കിടപ്പുമുറികള്‍ ക്ലാസ് മുറികളാക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അധികൃതര്‍ക്ക് നോട്ടീസയച്ചു. മയിച്ച ഗവ. എല്‍.പി സ്‌കൂളിലെ അധ്യാപകരും കുട്ടികളും അനുഭവിക്കുന്ന ദുരവസ്ഥക്കെതിരെയാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് കേസെടുത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നോട്ടിസയച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അടുത്തമാസം കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

അപകടാവസ്ഥയിലായ സ്‌കൂള്‍ കെട്ടിടം രണ്ടു മാസം മുമ്പാണ് പൊളിച്ചു നീക്കിയത്. കെട്ടിടം പൊളിച്ചതോടെ മയിച്ച വെങ്ങാട് വയല്‍ക്കര ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് ക്ലാസുകള്‍ നടന്നത്. എന്നാല്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങിയതോടെ ക്ലാസ് മാറ്റേണ്ടി വന്നു. പിന്നീട് പരേതനായ മുന്‍ അധ്യാപകന്റെ വീട്ടിലാണ് ക്ലാസ് മുറി സജ്ജീകരിച്ചത്. ആകെ നാലു ഡിവിഷനുകളുള്ള സ്‌കൂളിലെ മൂന്നു ഡിവിഷനുകളാണ് കിടപ്പുമുറിയില്‍ നടന്നത്. മറ്റൊന്ന് നടുമുറ്റത്ത് നടത്തി. സ്‌കൂളിലെ ഉച്ചക്കഞ്ഞി വീടിന്റെ അടുക്കളിയിലാണ് ഉണ്ടാക്കിയതെന്ന് പത്രവാര്‍ത്തയുണ്ടായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad