Type Here to Get Search Results !

Bottom Ad

​ഭക്ഷണത്തിന് കാത്തു നിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്: ​ഗസ്സയിൽ 21 പേർ കൊല്ലപ്പെട്ടു


ഗസ്സസിറ്റി: റമദാൻ മാസത്തിലും പട്ടിണിയും ദുരിതവും പേറുന്ന ​ഗസ്സയിലെ ജനതയ്ക്കു നേരെ ക്രൂരത തുടർന്ന് ഇസ്രായേൽ. ഗസ്സയിൽ ഭക്ഷണത്തിന്​ കാത്തിരുന്നവർക്ക്​ നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ അഭയാർഥി ക്യാമ്പുകൾക്കും ഭക്ഷണത്തിന് വരിനിന്നവർക്കും നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണ്. രാത്രി ഗസ്സയിലെ കുവൈത്ത്​ റൗണ്ടബൗട്ടിൽ ഭക്ഷണത്തിന്​ കാത്തിരുന്ന താമസക്കാർക്കു നേരെയാണ് ഇസ്രായേൽ സൈന്യം ഹെലികോപ്റ്ററിൽ നിന്ന്‌ വെടിയുതിർത്തത്. ഇവിടെ മാത്രം ആറുപേർ കൊല്ലപ്പെട്ടു. ആകെ 150 ലധികം പേർക്ക് പരിക്കേറ്റു. അഞ്ചുമാസത്തിനിടെ 31,341 പേരാണ് ഗസയിൽ കൊല്ലപ്പെട്ടത്. 73000 ത്തിലധികം പേർക്ക് പരിക്കേറ്റു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad