കാസര്‍കോട്: നാടിന്റെ ഭാവി നിര്‍ണയിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്നും അതിനായി എല്ലാ യാത്രകളും മുന്‍കൂര്‍ ക്രമീകരിക്കണമെന്നും മുസ്്‌ലിം ലീഗ് ജില്ലാ നേതൃയോഗം അഭ്യര്‍ത്ഥിച്ചു. 97 കോടി ജനങ്ങള്‍ക്കാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവസരം. മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനും രാജ്യത്തിന്റെ വീണ്ടെടുപ്പിനും ദുര്‍ഭരണങ്ങള്‍ അവസാനിപ്പിക്കാനും ജനങ്ങള്‍ ജാഗ്രതയോടെ വിധിയെഴുതണം.
തുടര്‍ഭരണങ്ങളാല്‍ ദുരിതത്തിലായ ജനങ്ങളുടെ അവസാന ആയുധമായ വോട്ടവകാശം വിനിയോഗിക്കാനും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനും ഏപ്രില്‍ 26ന് ബൂത്തില്‍ എത്തുമെന്ന് ഓരോ വോട്ടര്‍മാരും ഉറപ്പുവരുത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, എ.കെ.എം അഷ്റഫ് എം.എല്‍.എ, എം.ബി യൂസുഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.
Post a Comment
0 Comments