Type Here to Get Search Results !

Bottom Ad

മടിക്കൈയില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് ക്രൂരമര്‍ദനം; ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി


കാഞ്ഞങ്ങാട്: സ്കൂളിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിന് റാഗിങ്ങിനിരയായ പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മടിക്കൈ അമ്പലത്തുകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിഭാഗം പ്ലസ് ടു വിദ്യാർഥി കാഞ്ഞങ്ങാട് ബല്ല ചെമ്മട്ടംവയലിലെ കെ പി നിവേദാണ് റാഗിങ്ങിനിരയായത്. താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ നിവേദിനെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സംഭവവു മായി ബന്ധപ്പെട്ട് സ്കൂളിലെ 4 കോമേഴ്സ് വിദ്യാർത്ഥികൾക്ക് എതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തിട്ടുണ്ട് ശനിയാഴ്ച സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബസ്റ്റോപ്പിനടുത്ത് വെച്ചാണ് കോമേഴ്സ് വിദ്യാർഥികളായ നാലുപേർ ചേർന്ന് നിവേദിനെ ക്രൂരമായി ആക്രമിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad