കാസര്‍കോട്: പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി കുറച്ചതിനെതിരെ വന്‍ പ്രതിഷേധം. കാസര്‍കോട്ടെ ടെസ്റ്റ് കേന്ദ്രത്തില്‍ ലൈസന്‍സ് അപേക്ഷകരും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും തടിച്ചുകൂടി പ്രതിഷേധം തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് ഡ്രൈവിങ് ടെസ്റ്റിന് 50 പേരെ മാത്രം അനുവദിച്ചാല്‍ മതിയെന്ന് ഗതാഗത മന്ത്രിയുടെ നിര്‍ദേശമുണ്ടായത്. ഇതൊന്നുമറിയാത്തവരടക്കം നൂറിലധികം പേരാണ് ടെസ്റ്റിനായി കാസര്‍കോട്ടെ ടെസ്റ്റ് മൈതാനത്ത് എത്തിയത്. എന്നാല്‍ പ്രതിദിനം 50 പേരെ മാത്രമേ ടെസ്റ്റ് ചെയ്യാവൂ എന്നാണ് നിര്‍ദേശമെന്നും അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരോട് അറിയിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സര്‍കുലര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ അത്തരത്തിലുള്ള നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് ഇടയിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി കുറച്ചു: കാസര്‍കോട്ടെ ടെസ്റ്റ് കേന്ദ്രത്തില്‍ വന്‍ പ്രതിഷേധം
10:46:00
0
കാസര്‍കോട്: പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി കുറച്ചതിനെതിരെ വന്‍ പ്രതിഷേധം. കാസര്‍കോട്ടെ ടെസ്റ്റ് കേന്ദ്രത്തില്‍ ലൈസന്‍സ് അപേക്ഷകരും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും തടിച്ചുകൂടി പ്രതിഷേധം തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് ഡ്രൈവിങ് ടെസ്റ്റിന് 50 പേരെ മാത്രം അനുവദിച്ചാല്‍ മതിയെന്ന് ഗതാഗത മന്ത്രിയുടെ നിര്‍ദേശമുണ്ടായത്. ഇതൊന്നുമറിയാത്തവരടക്കം നൂറിലധികം പേരാണ് ടെസ്റ്റിനായി കാസര്‍കോട്ടെ ടെസ്റ്റ് മൈതാനത്ത് എത്തിയത്. എന്നാല്‍ പ്രതിദിനം 50 പേരെ മാത്രമേ ടെസ്റ്റ് ചെയ്യാവൂ എന്നാണ് നിര്‍ദേശമെന്നും അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരോട് അറിയിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സര്‍കുലര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ അത്തരത്തിലുള്ള നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് ഇടയിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
Tags
Post a Comment
0 Comments