ആദായ നികുതി നോട്ടീസുകൾക്കെതിരായി കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. അടുത്തയാഴ്ച കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്ന് കോടതിയിൽ വാദിക്കും.
ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ ചൂണ്ടിക്കാട്ടുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് 4,600 കോടി രൂപ പിഴ ചുമത്തേണ്ടതാണെന്നും നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും.
Post a Comment
0 Comments