Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു: പഞ്ചായത്ത് സെക്രട്ടറിയടക്കം മൂന്നു പേര്‍ക്കെതിരെ നടപടി


കാസര്‍കോട്: കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ.വി ശ്രുതിയാണ് നോട്ടിസ് അയച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതി പരിഗണിച്ചാണ് നടപടി. കുറ്റിക്കോല്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ നടന്ന കുടിവെള്ള ടാങ്ക് വിതരണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന കുമാരി, ആറാം വാര്‍ഡ് മെമ്പര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad