Type Here to Get Search Results !

Bottom Ad

കൊലക്കേസിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു


കാസര്‍കോട്: കൊലക്കേസിലടക്കം പ്രതിയായ യുവാവിനെ കാപ്പ പ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജയ്കുമാര്‍ ഷെട്ടി എന്ന തേജുവിനെ (29)യാണ് അറസ്റ്റ് ചെയ്തത്. നേരത്തെയും കാപ്പ കേസില്‍ അറസ്റ്റിലായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഇക്കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിജിത് (42), സനത് (40) എന്നിവരെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2014 ഡിസംബര്‍ 22ന് തളങ്കരയിലെ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസ്, 2015 നവംബര്‍ അഞ്ചിന് നഗരത്തില്‍ അക്രമം നടത്തിയെന്ന കേസ്, 2017 ഓഗസ്റ്റ് 26ന് ബസ് തടഞ്ഞ് ഡ്രൈവറെ വലിച്ചിറക്കി അക്രമിച്ചുവെന്ന വധശ്രമ കേസ്, 2018 മാര്‍ച്ച് 18ന് ധനരാജ് എന്നയാളെ അടിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസ്, 2019 ജനുവരി 15ന് കുഡ്ലുവില്‍ പ്രശാന്ത് എന്നയാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന കേസ്, 2023 മാര്‍ച്ചില്‍ കാസര്‍കോട്ടെ ചുമട്ട് തൊഴിലാളിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ് എന്നിവയടക്കം 14 കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad