Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ തകര്‍ത്ത പള്ളിയുടെ സ്ഥലത്ത് നിസ്‌കാരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി


ന്യൂഡല്‍ഹി: ഡല്‍ഹി വികസന അതോറിറ്റി (ഡി.ഡി.എ) പൊളിച്ച പള്ളിയുടെ സ്ഥലത്ത് നിസ്‌കാരത്തിന് അനുമതി നിഷേധിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. മെഹ്റോളിയിലെ 600 വര്‍ഷം പഴക്കമുള്ള അഖോണ്ഡ്ജി മസ്ജിദാണ് കഴിഞ്ഞ മാസം ഡി.ഡി.എ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തത്. സ്ഥലത്ത് തദ്സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൈയേറ്റം ആരോപിച്ചായിരുന്നു മസ്ജിദും ഖബര്‍സ്ഥാനും പൊളിച്ചുനീക്കിയത്. ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഡി.ഡി.എ നടപടിയെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിര്‍ത്തി തിരിക്കുന്നതിനു മുന്‍പ് വഖഫ് ബോര്‍ഡിനു കീഴിലുള്ള പള്ളികളും കെട്ടിടങ്ങളും പൊളിക്കില്ലെന്ന് 2023 സെപ്റ്റംബറില്‍ ഡി.ഡി.എ ഹൈക്കോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇത് പാലിക്കാതെയായിരുന്നു ഫെബ്രുവരി നാലിന് ചരിത്രപ്രാധാന്യമേറെയുള്ള പള്ളി അധികൃതര്‍ പൊളിച്ചുമാറ്റിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad