കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത ചാല കടവത്ത്- തുരുത്തി തീരദേശ റോഡ് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് നാടിനു സമര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.
നാലുമീറ്റര്‍ വീതിയില്‍ 850 മീറ്റര്‍ നീളത്തില്‍ തീരദേശ -ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം 88 ലക്ഷം രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. തീരദേശ റോഡിന്റെ ആദ്യ റിച്ച് നാടിന് സമര്‍പ്പിച്ചതോടെ കാസര്‍കോട് നഗരസഭ 13, 14 വാര്‍ഡ് പരിധിയിലെ നിരവധി കുടുംബങ്ങളുടെ എത്രയോ കാലത്തെ പ്രതീക്ഷയും സ്വപ്നവുമാണ് യാഥാര്‍ഥ്യമായത്.
കൗണ്‍സിലര്‍മാരായ ബി.എസ് സൈനുദ്ദീന്‍ അസ്മ മുഹമ്മദ്, മമ്മു ചാല, സമീറ റസാക്ക്, മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് പ്രസിഡന്റ് കെ.എം ബഷീര്‍, എല്‍.എ മഹ്‌മൂദ് ഹാജി, ടി.കെ അഷ്‌റഫ്, ടി.എ മുഹമ്മദ് കുഞ്ഞി, ടി.എ അബ്ദുള്ളക്കുഞ്ഞി ഹാജി, നാസര്‍ ചാലക്കുന്ന്, ഖാദര്‍ പാലോത്ത്, ടി.എച്ച് മുഹമ്മദ് ഹാജി, ബഷീര്‍ കടവത്ത്, റസാഖ് ബെദിര, അഷ്ഫാഖ്, അബൂബക്കര്‍, ശരീഫ്, അബൂബക്കര്‍, ജസീല്‍, നവാസ്, മുഹമ്മദ് ചാല, ലത്തീഫ് ചാലക്കുന്ന്, ടി.എച്ച് അബൂബക്കര്‍, സൈനുദ്ദീന്‍ ടി.എസ് ഷഫീഖ് സംബന്ധിച്ചു.
Post a Comment
0 Comments