Type Here to Get Search Results !

Bottom Ad

500 രൂപക്ക് ഗ്യാസ് സിലിണ്ടറും സൗജന്യ വൈദ്യുതിയും നാളെ മുതല്‍ തെലങ്കാനയില്‍


തെലങ്കാന: 500 രൂപയുടെ പാചക വാതക സിലിണ്ടറും 200 യൂണിിറ്റ് വരെ സൗജന്യമായി വൈദ്യുതിയും ലഭ്യമാക്കുന്ന പദ്ധതിക്ക് ചൊവ്വാഴ്ച തെലങ്കാനയില്‍ തുടക്കമാകും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ചേര്‍ന്ന് ചെവെല്ലയില്‍ ഉദ്ഘാടനം ചെയ്യും. ഗൃഹജ്യോതി എന്നു പേരിട്ട പദ്ധതി പ്രകാരമാണ് കുടുംബങ്ങള്‍ക്ക് സിലിണ്ടറും സൗജന്യ വൈദ്യുതിയും ലഭ്യമാകുക. തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന്റെ മുന്നോടിയായി നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിന് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റുകയാണെന്ന് ഗതാതഗത മന്ത്രി പൊന്നം പ്രഭാകര്‍ പറഞ്ഞു. ഫെബ്രുവരി 22ന് മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം രണ്ട് പദ്ധതികളും നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.തെരഞ്ഞെടുപ്പ് വാഗ്ദാനമായ ടി.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രഅടുത്തിടെ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad