ആലപ്പുഴ: ചേര്‍ത്തലയില്‍ റോഡില്‍ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ആരതി പ്രദീപ്(32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഭര്‍ത്താവ് ശ്യാംജിത്താണ് നടുറോഡില്‍ സ്‌കൂട്ടര്‍ തടഞ്ഞ് തീകൊളുത്തിയത്. 90ശതമാനം പൊള്ളലേറ്റ ആരതി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്യാംജിത്തും പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്താണു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയാണ് ആരതി.
രാവിലെ ഒന്‍പതരയോടെ ഓഫീസിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് പിറക് വശത്തുള്ള മോര്‍ച്ചറി റോഡില്‍ വച്ച് ശ്യാംജിത്ത് തടഞ്ഞുനിര്‍ത്തി. ഇരുവരും തമ്മില്‍ സംസാരിക്കുകയും തര്‍ക്കമുണ്ടാകുകയും ചെയ്തു.തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശ്യാംജിത്ത് ആരതിയുടെ തലയില്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആരതിക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആപ്പുഴ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞാണ് കഴിഞ്ഞത്.
Post a Comment
0 Comments