Type Here to Get Search Results !

Bottom Ad

ആന്ധ്രയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവ് പെര്‍ളയില്‍ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍


പെര്‍ള: ആന്ധ്രാപ്രദേശില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവ് പെര്‍ള ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ഷഫീര്‍ റഹീം(36), പെര്‍ള അമെക്കളയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷെരീഫ്(52) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പെര്‍ള ചെക്ക് പോസ്റ്റില്‍ നിലയുറപ്പിച്ച എക്‌സൈസ് സംഘം പിക്കപ്പ് വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 107 കിലോ കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് ഉദ്യോഗസ്ഥരായ ജെയിംസ് എബ്രഹാം, മുരളി കെ.വി, പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, പ്രജിത്ത്, ഷിജിത്ത്, മഞ്ജുനാഥന്‍, മോഹന്‍കുമാര്‍, സതീശന്‍, സോനു സെബാസ്റ്റ്യന്‍, മെയ്‌മോള്‍ ജോണ്‍, ഡ്രൈവര്‍ ക്രിസ്റ്റീന്‍ പി.എ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad