Type Here to Get Search Results !

Bottom Ad

എംഡിഎംഎ മയക്കുമരുന്നുമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍


വൈത്തിരി: എംഡിഎംഎയുമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍. പുല്‍പള്ളി സ്വദേശി ജയരാജനെ (48)യാണ് വൈത്തിരി പൊലീസ് പിടികൂടിയത്. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്രിന്‍സിപ്പാളാണ് ജയരാജ്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 26 ഗ്രാം എംഡിഎംഎയും കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് എസ്‌ഐ പിവി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. പിന്നാലെ ദേഹ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad