കാസര്‍കോട്: മാലിന്യ സംസ്‌കരണ കേന്ദ്രമായ എം.സി.എഫിന് പുറത്തു ശേഖരിച്ച മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് മധൂര്‍ ഗ്രാമപഞ്ചായത്തിന് മാലിന്യസംസ്‌കരണ രംഗത്തെ നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മധൂറിലെ ശിവഗിരി ഹോട്ടല്‍, ഉളിയത്തടുക്കയിലെ മജസ്റ്റിക് റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തി.
മധുര്‍ ഗ്രാമപഞ്ചായത്തിനോട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, സ്‌ക്വാഡ് ഓഫീസര്‍ എം.ടി.പി.റിയാസ്, സ്‌ക്വാഡ് മെമ്പര്‍ ഇ.കെ ഫാസില്‍, മധുര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍, ക്ലര്‍ക്ക് കെ. അശോക് കുമാര്‍ പരിശോധനയില്‍ പങ്കെടുത്തു.
Post a Comment
0 Comments