കുമ്പള: വിദ്യാര്‍ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. അംഗഡിമൊഗര്‍ പെര്‍ളാടത്തെ അബ്ദുല്ല കുഞ്ഞി (60) ആണ് മരിച്ചത്. ബദിയടുക്ക സുല്‍ത്താന്‍ സൗണ്ട്‌സില്‍ മൈക്ക് ഓപ്പറേറ്ററാണ്. ബുധനാഴ്ച വൈകിട്ട് 4.45 മണിയോടെ കുമ്പള ടൗണിലാണ് അപകടം. ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുല്ലയെ വിദ്യാര്‍ഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: സഫിയ. മക്കള്‍: ശംസുദ്ദീന്‍, ശാഹുല്‍ ഹമീദ് (ഇരുവരും ഗള്‍ഫ്), ഫൈസല്‍. സഹോദരങ്ങള്‍: റഫീഖ്, സിദ്ദീഖ്, ഉമര്‍, നഫീസ, ആഇശ.
വിദ്യാര്‍ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
19:02:00
0

Tags
Post a Comment
0 Comments