കാസര്‍കോട്: മുംബൈയില്‍ ബൈക്ക് അപകടത്തില്‍ കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം. കയ്യാര്‍ സ്വദേശി പരേതനായ മാഴ്സലിന്റെയും ലീന ക്രാസ്റ്റയുടെയും മകന്‍ റൂബന്‍ ചാള്‍സ് ക്രാസ്റ്റ (39) ആണ് മരിച്ചത്. മുംബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന റൂബന്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ ജോലസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ ഇയാളുടെ ദേഹത്തുകൂടി ട്രക്ക് കയറിയിറങ്ങി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റൂബനെ രക്ഷിക്കാനായില്ല. മൂന്നുമാസം മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചുപോയത്. മൃതദേഹം ശനിയാഴ്ച മംഗളൂരുവിലെത്തിക്കും. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് കയ്യാര്‍ ക്രിസ്തുരാജ പള്ളിയില്‍ അന്തിമ ചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: പ്രജ്‌ന. മകള്‍ റീവ, സഹോദരങ്ങള്‍: ഷാലെറ്റ്, ജീവന്‍, ബ്രയാന്‍, പ്രമീള, റോഷന്‍, ജാനറ്റ്, ശര്‍മിള.
മുംബൈയില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം
12:17:00
0

Tags
Post a Comment
0 Comments