Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കും


കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തിലെത്തിയാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. ദളിത് വിഭാഗക്കാര്‍, ഗോത്രവര്‍ഗക്കാര്‍, ഒബിസി വിഭാഗങ്ങള്‍ തുടങ്ങിയവയ്ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു.

രാജ്യത്തെ സാമൂഹിക സാമ്പത്തിക അനീതി ഒഴിവാക്കും. ജാതിസെന്‍സസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം പരാവധി സംവരണമെന്നത് 50 ശതമാനമാണ് ഈ പരിധി അധികാരത്തിലെത്തിയാല്‍ എടുത്തുകളയും പിന്നാക്ക വിഭാഗങ്ങളുടെ സംവരണം കുറയ്ക്കില്ലെന്നും അദേഹം വ്യക്തമാക്കി.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി റാഞ്ചിയിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. രാജ്യത്തെ പൊതുമേഖലയെ കേന്ദ്രസര്‍ക്കാര്‍ കൊല്ലുകയാണ്. അവ സ്വകാര്യവത്കരിച്ച് അദാനിക്ക് കൈമാറുകയാണ്. അധികാരത്തില്‍ എത്തിയാല്‍ ഈ പ്രവണത കോണ്‍ഗ്രസ് അവസാനിപ്പിക്കുമെന്നും അദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad