Type Here to Get Search Results !

Bottom Ad

കേന്ദ്ര-സംസ്ഥാന ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് സമരാഗ്‌നി നാളെ തുടങ്ങും


കാസര്‍കോട്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര 'സമരാഗ്‌നി' നാളെ കാസര്‍കോട് നിന്ന് ആരംഭിക്കും. വൈകിട്ട് മൂന്നു മണിക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി,രമേശ് ചെന്നിത്തല,ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎം ഹസന്‍, കെ മുരളിധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉള്‍പ്പടെയുള്ള ദേശീ യ സംസ്ഥാന നേതാക്കള്‍, എം.പിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍ സംബന്ധിക്കും.

10ന് രാവിലെ കാസര്‍കോട് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ സമൂഹ ത്തിലെ ദുരിതമനുഭ വിക്കു ന്ന വിവിധ മേഖലകളിലെ സാധാരണക്കാരായ ജന ങ്ങളുമായി നേതാക്കള്‍ സംവദിക്കും. ഇവരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കാണാന്‍ ശ്രമിക്കും. മോദി- പിണറായി ഭരണങ്ങളുടെ കൊള്ളരുതായ്മ തുറന്നു കാട്ടുക എന്നതാണ് ജനകീയ പ്രക്ഷോഭ യാത്രയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം 2012 ല്‍ ഒരു കോടി ആയി രുന്നത് നാല് കോടിയായി കുതിച്ചു കയറി. ജോലിയില്ലാത്ത ബിരുദ ധാരികള്‍ പെരുവഴിയിലാ യി.ഐടി കമ്പനികളിലെ റിക്രൂട്‌മെന്റ് മരവിപ്പിച്ചു. ഐടി കമ്പനികളില്‍ ഞെട്ടിപ്പിക്കുന്ന രീതിയിലു ള്ള കൂട്ട പിരിച്ചുവിടല്‍. സാധാരണക്കാരുടെ നടു വൊടിക്കുന്ന വിലക്കയറ്റം പെട്രോള്‍,ഡീസല്‍, പാചക വാതകം തുടങ്ങിയവയ്ക്ക് പൊള്ളുന്ന വില.കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു രാജ്യത്ത് ഓരോ മണി ക്കൂറിലും ഒരു കര്‍ഷക ആത്മഹത്യ. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ അക്രമം വലിയ തോതില്‍ വര്‍ധിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിത്യ സംഭവമായി മാറി. രാജ്യത്തെ തുറമുഖങ്ങളും, വിമാനത്താവളങ്ങളും അദാനിക്ക് തീറെഴുതി ക്കൊടുത്തു . പൊതുമേഖലാ സ്ഥാപന ങ്ങളെല്ലാം വിറ്റുതുലച്ചു കൊണ്ടിരിക്കുന്നു.

വിവാദമായ പുതിയ ക്രിമിനല്‍ നിയമ ബില്ലു മായി ബന്ധപ്പെട്ട് 146 പ്രതി പക്ഷ എം.പി മാരെ പാര്‍ല മെന്റില്‍ നിന്നും പുറത്താ ക്കിയത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. വര്‍ഗീയ കലാപം നടക്കുന്ന മണിപ്പുരില്‍ 175 ആളുകള്‍ കൊല്ലപ്പെടുകയും ആയിര ങ്ങള്‍ക്ക് പരിക്കേല്‍ക്കു കയും ചെയ്തു 254 പള്ളികള്‍ തകര്‍ത്തു. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു. കേരള സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നു സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നു. സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങി. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി.എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്ക പ്പെട്ടു മാവേലിസ്റ്റോറുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥ യിലായി.കാരുണ്യ പദ്ധതിയില്‍ ആശുപത്രികള്‍ക്ക് കോടിക്കണക്കിന് രൂപ കുടിശിക ആശുപത്രി കളില്‍ മരുന്നില്ല, ആവശ്യത്തിന് ജിവനക്കാരില്ല, ചികിത്സ കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു കാരുണ്യ പദ്ധതിയില്‍ ആശുപത്രികള്‍ക്ക് കോടിക്കണക്കിന് രൂപ കുടിശിക ആശുപത്രി കളില്‍ ആവശ്യത്തിന് ജീവനക്കാരില്ല. കര്‍ഷക ആത്മഹത്യകള്‍- പെരുകി.

കര്‍ഷക ആനുകൂല്യങ്ങള്‍നിഷേധിക്കപ്പെട്ടു റബ്ബറിന്റെ താങ്ങുവിലയില്‍ നാമ മാത്രമായ വര്‍ധനവ്. ഇതെല്ലാം യാത്രയിലുടനീളം വിശദീകരിക്കും. പത്രസമ്മേളനത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, രാഷ്ട്രീയ കാര്യ സമിതിയംഗം എന്‍ സുബ്രഹ് മണ്യന്‍, ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, എ ഗോവിന്ദന്‍ നായര്‍, കെപി കുഞ്ഞിക്കണ്ണന്‍, എം.സി പ്രഭാകരന്‍, ബാലകൃഷ്ണന്‍ പെരിയ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad