കണ്ണൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ. സുധാകരന്‍ കളത്തിലിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ കണ്ണൂരില്‍ ഇത്തവണ പോരാട്ടം കനക്കും. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ തന്നെ പോരിനിറക്കിയാണ് സിപിഎമ്മിന്റെ പട നീക്കം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് കെ സുധാകരന്‍ സമ്മതം മൂളിയാല്‍ കണ്ണൂരില്‍ ഇത്തവണ കളം കൊഴുക്കും. കണ്ണൂര്‍ രാഷട്രീയത്തില്‍ കൊണ്ടും കൊടുത്തും വളര്‍ന്ന രണ്ട് കരുത്തന്മാര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഏറ്റുമുട്ടുന്നുവെന്നാതാവും പ്രത്യേകത. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍ മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണം തുടങ്ങി. മത സാമുദായിക നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുമായുളള കൂടിക്കാഴ്ചയിലാണ് ജയരാജന്‍.
കണ്ണൂരില്‍ കെ. സുധാകരന്‍ മത്സരിച്ചേക്കും; എതിരാളി എം.വി ജയരാജന്‍
10:40:00
0
കണ്ണൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ. സുധാകരന്‍ കളത്തിലിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ കണ്ണൂരില്‍ ഇത്തവണ പോരാട്ടം കനക്കും. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ തന്നെ പോരിനിറക്കിയാണ് സിപിഎമ്മിന്റെ പട നീക്കം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് കെ സുധാകരന്‍ സമ്മതം മൂളിയാല്‍ കണ്ണൂരില്‍ ഇത്തവണ കളം കൊഴുക്കും. കണ്ണൂര്‍ രാഷട്രീയത്തില്‍ കൊണ്ടും കൊടുത്തും വളര്‍ന്ന രണ്ട് കരുത്തന്മാര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഏറ്റുമുട്ടുന്നുവെന്നാതാവും പ്രത്യേകത. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍ മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണം തുടങ്ങി. മത സാമുദായിക നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുമായുളള കൂടിക്കാഴ്ചയിലാണ് ജയരാജന്‍.
Tags
Post a Comment
0 Comments