കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ ആരംഭിച്ചു. എല്‍ഡിഎഫും യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ മുന്നാമത്തെയാളാണ് ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
ഇന്നലെ പാക്കം വെള്ളച്ചാലില്‍ വി പി പോള്‍(50) ആണ് മരിച്ചത്. വെള്ളി രാവിലെ ഒന്‍പതോടെയായിരുന്നു ആക്രമണം. വനംവകുപ്പിന്റെ കീഴിലുള്ള കുറുവദ്വീപ് വനം സംരക്ഷണ സമിതി ജീവനക്കാരനായ പോളിനെ ജോലിക്കിടെ ചെറിയമല ഭാഗത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. ആദ്യം മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
Post a Comment
0 Comments